കേദാര്‍നാഥ് ബദരിനാഥ് യാത്രയിലാണ് ആദ്യമായി ഹിമാലയത്തെ കാണുന്നത്. ഹിമാലയം അതിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമാണെന്ന് മനസ്സിലായത് 2015 സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നടത്തിയ ലേ ലഡാക്ക് യാത്രയിലാണ്. ഹിമാലയ യാത്രകളെക്കുറിച്ചും, ലേ - ലഡാക്ക് യാത്രകളെക്കുറിച്ചും, ധാരാളം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും, ഓരോരുത്തരും വ്യത്യസ്തമായാണ് ഹിമാലയത്തെ കാണുന്നതെന്ന് എനിക്ക് മനസ്സിലായതും ഈ യാത്രയില്‍ തന്നെ. യാത്രക്ക് പദ്ധതിയിടുമ്പോള്‍ കൂടെ കൂടാന്‍ പലരുമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ അടുത്തപ്പോള്‍ ഞാനും സുഹൃത്ത് സതീഷും മാത്രമായി.
ഈ യാത്രയുടെ അനുഭവങ്ങള്‍, കാഴ്ചകള്‍, മൂന്നു ഭാഗങ്ങളായി എഴുതുന്നു. മൂന്നാം ഭാഗത്തിനൊടുവില്‍, ലേ - ലഡാക്ക് യാത്രക്ക് തയ്യാറാവുന്നവര്‍ക്ക് ഉപകാരമായേക്കാവുന്ന കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
