Thursday 12 November 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 3 (അവസാനഭാഗം)

സര്‍ച്ചു

ഇന്ന് സെപ്റ്റംബര്‍ ഇരുപത്തിയേഴ്. ഇന്നത്തെ ദീര്‍ഘ യാത്രക്കുള്ള മുന്നൊരുക്കമായി ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇന്നു രാത്രിയിലെ താമസം ജിസ്പയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ലേയില്‍നിന്ന് 340 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ജിസ്പയില്‍ എത്തിച്ചേരൂ - ഏകദേശം പത്തുമണിക്കൂര്‍ യാത്രയുണ്ട്. തലേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടലിലെ കണക്ക്‌ തീര്‍ത്ത്, നാളെ രാവിലെ വഴിയില്‍ കഴിക്കേണ്ട ഭക്ഷണത്തിന് ഓര്‍ഡറും കൂടി കൊടുത്തിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍ രാവിലെ ആറുമണിക്ക് മുന്നേ തന്നെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പൊതിഞ്ഞെടുത്ത് ലേ പട്ടണത്തിന് വിട പറഞ്ഞ് മണാലി ഹൈവേയില്‍ കയറി.

Monday 2 November 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 2


കാര്‍ദുങ്ങ് ലാ

സെപ്റ്റംബര്‍ ഇരുപത്തിനാല് - നുബ്ര താഴ്വരയില്‍ പോകാന്‍ പറ്റിയില്ലെങ്കിലും, കാര്‍ദുങ്ങ് പാസ്‌ കാണുവാന്‍ പോകണമെന്ന് ഉറപ്പിച്ചിരുന്നു. 5,602 മീറ്റര്‍ (18,380 അടി) ഉയരത്തിലുള്ള ഈ ചുരത്തിലേക്ക് ലേയില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറപ്പെട്ടു. ലേ പട്ടണത്തിന്റെ തിരക്കുപിടിച്ച ഒരു ദിക്കിലാണ് അങ്ങോട്ടെക്കുള്ള വഴി ആരംഭിക്കുന്നത്. പൊതുവഴിയും നടവഴിയും ഒന്നുപോലെ തോന്നിക്കുന്ന തിക്കിലും തിരക്കിലും ഞങ്ങള്‍ക്ക് കാര്‍ദുങ്ങ് ലാ റോഡ്‌ പിടികിട്ടിയില്ല. പിന്നെയാണ് ഗതാഗതക്കുരുക്കില്‍  പെട്ട് വാഹനങ്ങള്‍ തിങ്ങിയ ഒരു ഇടവഴിയാണ് അവിടെക്കുള്ള വഴിയെന്ന് മനസ്സിലായത്. ഒരു സൈനിക വാഹനത്തിനു പിന്നില്‍ ഞങ്ങളും ഗതാഗതക്കുരുക്കിലേക്ക് "ഫാള്‍ ഇന്‍" ആയി!

Tuesday 13 October 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 1


കേദാര്‍നാഥ് ബദരിനാഥ്‌ യാത്രയിലാണ് ആദ്യമായി ഹിമാലയത്തെ കാണുന്നത്. ഹിമാലയം അതിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമാണെന്ന് മനസ്സിലായത് 2015 സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നടത്തിയ ലേ ലഡാക്ക് യാത്രയിലാണ്. ഹിമാലയ യാത്രകളെക്കുറിച്ചും, ലേ - ലഡാക്ക് യാത്രകളെക്കുറിച്ചും, ധാരാളം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും, ഓരോരുത്തരും വ്യത്യസ്തമായാണ് ഹിമാലയത്തെ കാണുന്നതെന്ന് എനിക്ക് മനസ്സിലായതും ഈ യാത്രയില്‍ തന്നെ.    യാത്രക്ക് പദ്ധതിയിടുമ്പോള്‍ കൂടെ കൂടാന്‍ പലരുമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ അടുത്തപ്പോള്‍ ഞാനും സുഹൃത്ത് സതീഷും മാത്രമായി.

ഈ യാത്രയുടെ അനുഭവങ്ങള്‍, കാഴ്ചകള്‍, മൂന്നു ഭാഗങ്ങളായി എഴുതുന്നു. മൂന്നാം ഭാഗത്തിനൊടുവില്‍, ലേ - ലഡാക്ക് യാത്രക്ക് തയ്യാറാവുന്നവര്‍ക്ക്  ഉപകാരമായേക്കാവുന്ന കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.